ലണ്ടൺ:കൊവിഡിനെതിരായ പോരാട്ടത്തിൽ സുഹൃത്തും പങ്കാളിയുമായി ഇന്ത്യക്കൊപ്പം ചേർന്ന് നിൽക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്നും യുകെ ഭരണകൂടം അറിയിച്ചു. പ്രസ്തുത തീരുമാനം നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ കൊവിഡ് രോഗികള്‍ക്ക് വൈദ്യചികിത്സ ഉറപ്പാക്കാൻ സഹായകമാകും.
കൊവിഡ് പോരാട്ടത്തിൽ സുഹൃത്തായി ഇന്ത്യക്കൊപ്പമെന്ന് ബോറിസ് ജോൺസൺ - ഇന്ത്യക്കൊപ്പം ചേർന്ന് നിൽക്കുമെന്ന് ബോറിസ് ജോൺസൺ
600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ.
കൊവിഡ് പോരാട്ടത്തിൽ സുഹൃത്തും പങ്കാളിയുമായി ഇന്ത്യക്കൊപ്പം ചേർന്ന് നിൽക്കുമെന്ന് ബോറിസ് ജോൺസൺ
ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.