കേരളം

kerala

ETV Bharat / international

ടെക്‌സാസ് ജൂതപള്ളിയിലെ ഭീകരാക്രമണം; രണ്ട് പേർ അറസ്റ്റിൽ - മാലിക് ഫൈസൽ അക്രമം

സൗത്ത് മാഞ്ചസ്‌റ്ററിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്

uk police arrest two teenager  Texas synagogue attack  ടെക്‌സാസ് ജൂതപള്ളിയിലെ ഭീകരാക്രമണം  പ്രാർഥനയെക്കെത്തിയവരെ ബന്ദികളാക്കി  മാലിക് ഫൈസൽ അക്രമം  latest international news
ടെക്‌സാസ് ജൂതപള്ളിയിലെ ഭീകരാക്രമണം

By

Published : Jan 17, 2022, 7:51 AM IST

ടെക്‌സസ് (അമേരിക്ക): ടെക്‌സാസിലെ സിനഗോഗിൽ ജൂതൻമാരെ ബന്ധികളാക്കിയ സംഭവത്തിൽ രണ്ട് പേർ കസ്‌റ്റഡിയിൽ. സൗത്ത് മാഞ്ചസ്‌റ്ററിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യത് വരികയാണെന്ന് മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

പ്രാർഥനയെക്കെത്തിയവരെ ബന്ദികളാക്കിയ ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രമിനെ നേരത്തെ സുരക്ഷ സേന വെടിവച്ചു കൊന്നിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹര്യത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പാക് വനിത ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരൻ ഫൈസൽ അക്രം പ്രാര്‍ഥനക്കെത്തിയവരെ ബന്ധികളാക്കിയത്. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 86 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാക് വനിതയാണ് ആഫിയ സിദ്ദിഖി. ടെക്‌സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്‍റര്‍ (എഫ്എംസി) ജയിലിലാണ് ആഫിയ. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

READ MOREന്യൂറോ സൈന്‍റിസ്റ്റ്, പക്ഷേ വിളിപ്പേര് 'ലേഡി അല്‍ഖ്വയ്‌ദ'യെന്ന് ; ആരാണ് 86 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആഫിയ സിദ്ദിഖി ?

ABOUT THE AUTHOR

...view details