ലണ്ടൻ: ജി-7 ഉച്ചകോടിയിലെ പ്രധാന ചർച്ച ഭാവിയിൽ ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകളെ പറ്റിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ, ഓരോ രാജ്യത്തിനും വാക്‌സിനുകൾ എത്തിക്കാനുള്ള മഹത്തായ ദൗത്യം മുതലായവ ലോകമെമ്പാടുമുള്ളവർക്കായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ജി-7 ഉച്ചകോടി; പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകൾ ചർച്ച ചെയ്യുമെന്ന് ബോറിസ് ജോൺസൺ
രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ, ഓരോ രാജ്യത്തിനും വാക്‌സിനുകൾ എത്തിക്കാനുള്ള മഹത്തായ ദൗത്യം മുതലായവ ലോകമെമ്പാടുമുള്ളവർക്കായി ചർച്ച ചെയ്യുമെന്ന് ലണ്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
വാക്‌സിനുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള ജന പ്രതിനിധികൾക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിനെ പരാജയപ്പെടുത്താൻ മുമ്പൊരിക്കലുമില്ലാത്തവിധം മനുഷ്യരാശി ഒരുമിച്ച് പ്രവർത്തിച്ച വർഷമായി 2021 ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ കൗൺസിലിലെയും യൂറോപ്യൻ കമ്മിഷൻ്റെയും പ്രസിഡൻ്റുമാരും പങ്കെടുക്കും.