കേരളം

kerala

ETV Bharat / international

അബുദബിയിലെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ - ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ

ഡ്രോൺ ആക്രമണത്തിൽ എല്ലാ കക്ഷികളോടും സംയമനം പാലിക്കാൻ അന്‍റോണിയോ ഗുട്ടാറസ് അഭ്യർഥിച്ചു.

UAE Drone Attack  UN Chief Condemns UAE Drone Attack  അബുദാബി ഡ്രോൺ ആക്രമണം  ഡ്രോൺ ആക്രമണത്തിൽ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ  യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടാറസ്
അബുദാബിയിലെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ

By

Published : Jan 18, 2022, 9:58 AM IST

ന്യൂയോർക്ക്:മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കഴിഞ്ഞ ദിവസം അബുദബിയിൽ നടന്ന ഡ്രോൺ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടാറസ്. ഡ്രോൺ ആക്രമണത്തിൽ എല്ലാ കക്ഷികളോടും സംയമനം പാലിക്കാൻ അന്‍റോണിയോ ഗുട്ടറസ് അഭ്യർഥിച്ചു. സാധാരണ ജനങ്ങൾക്കും സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം നിരോധിച്ചിട്ടുള്ളതാണെന്ന് അന്‍റോണിയോ ഗുട്ടറസിന്‍റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അബുദബിയിൽ രണ്ടിടത്തായാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അബുദബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ കമ്പനിയായ അഡ്നോക്കിന്റെ സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വിപുലീകരണം നടക്കുന്ന സ്ഥലത്തും സ്‌ഫോടനമുണ്ടായി.

രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യമനിൽ വർഷങ്ങളായി തുടരുന്ന യുദ്ധം രൂക്ഷമായിരിക്കെ, എമിറേറ്റ്‌സിന്‍റെ കപ്പൽ അടുത്തിടെ ഹൂതികൾ പിടിച്ചെടുത്തിരുന്നു.

Also Read:അബുദബി സ്ഫോടനം; തിരിച്ചടിച്ച് സൗദി, ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

ABOUT THE AUTHOR

...view details