സാൻഫ്രാൻസിസ്കോ: ഡെമോക്രാറ്റ് സ്ഥാനാർഥി മൈക്ക് ബ്ലൂംബര്‍ഗ് പിന്തുണച്ച 70ഓളം അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. സമൂഹ മാധ്യമത്തില്‍ കൃത്രിമത്വം നടത്തിയതിനാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു. കോടീശ്വരനും ന്യൂയോര്‍ക്ക് മുന്‍ മേയറുമായ മൈക്ക് ബ്ലൂംബർഗ് പ്രതിമാസം 2500 ഡോളറിനാണ് 500ഓളം പേരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുന്നതിനായി നിയമച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടുകൾ പറയുന്നു.
നിയമലംഘനം നടത്തിയ 70 ബ്ലൂംബർഗ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക്
മൈക്ക് ബ്ലൂംബർഗ് പ്രതിമാസം 2500 ഡോളറിനാണ് 500ഓളം പേരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുന്നതിനായി നിയമച്ചിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടുകൾ പറയുന്നു
സാധാരണക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് ഇത് മങ്ങലേല്‍പ്പിക്കുന്നു. വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്ന് സമാനമായ ട്വീറ്റുകള്‍ അയക്കുന്നത് ട്വിറ്റർ വിലക്കിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നതിനെയും ട്വിറ്റർ എതിർക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. 2016ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനായി റഷ്യയുടെ പിന്തുണയുള്ള അക്കൗണ്ടുകളാണ് ഈ നയങ്ങൾക്ക് തുടക്കമിട്ടത്. ബ്ലൂംബര്‍ഗിന്‍റെ ഓൺലൈൻ പ്രചാരണ രീതികളോട് പ്രതികരിക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 364.3 ദശലക്ഷം യുഎസ് ഡോളർ ചെലവഴിച്ച് പ്രചാരണ പരസ്യത്തിന്‍റെ റെക്കോർഡ് ബ്ലൂംബര്‍ഗ് തകര്‍ത്തു.