സാൻ ഫ്രാൻസിസ്കോ:ഓൺലൈൻ സെൻസർഷിപ്പ് തടയുന്നതിനുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് വിപരീത ഫലമുണ്ടാക്കുമെന്ന് സമൂഹമാധ്യമ ഭീമന്മാരായ ഫേയ്സ് ബുക്കും ട്വിറ്ററും. ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സമൂഹമാധ്യമ കമ്പനികള്‍ക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് സുപ്രധാന നിയമത്തോടുള്ള പിന്തിരിപ്പൻ മനേഭാവമാണെന്ന് ട്വിറ്റര്‍ പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്നാണ് ട്രംപ് ഒപ്പ് വെച്ചത്.
സമൂഹമാധ്യമങ്ങൾ പൂട്ടിക്കാനുള്ള ട്രംപിന്‍റെ ഉത്തരവിനെതിരെ ട്വിറ്ററും ഫേയ്സ് ബുക്കും - legal protections
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്നാണ് ട്രംപ് ഒപ്പ് വെച്ചത്.
സമൂഹമാധ്യമങ്ങൾ പൂട്ടിക്കാനുള്ള ട്രംപിന്‍റെ ഉത്തരവിനെതിരെ ട്വിറ്ററും ഫേയ്സ് ബുക്കും
ട്രംപിന്‍റെ രണ്ട് ട്വീറ്റുകളിലും ടാഗുചെയ്ത 'മെയിൽ-ഇൻ ബാലറ്റുകളെക്കുറിച്ചുള്ള വസ്തുതകൾ അറിയുക' എന്ന ഹൈപ്പർലിങ്കിന്‍റെ വസ്തുതാ പരിശോധന ട്വിറ്റർ നടപ്പാക്കിയതിന് പിന്നിലാണ് ട്രംപിന്‍റെ ആക്രമണം.യാഥാസ്ഥിതിക വീക്ഷണങ്ങളോട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ പക്ഷപാതപരമായി പെരുമാറുന്നതായി ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.