ചൈനയുടെ നുണപ്രചരണങ്ങള്‍ക്കെതിരെ ട്വിറ്റര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ട്രംപ്
ട്രംപിന്‍റെ ട്വീറ്റുകളിലൊന്ന് ട്വിറ്റര്‍ നേരത്തെ സെന്‍സര്‍ ചെയ്‌തിരുന്നു. തുടര്‍ന്നാണ് ട്രംപിന്‍റെ അടുത്ത ആരോപണം
വാഷിംഗ്‌ടണ്‍: ചൈനയുടെ നുണപ്രചരണങ്ങള്‍ക്കെതിരെ ട്വിറ്റര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍സ്, കണ്‍സര്‍വേറ്റീവ്‌സ്, അമേരിക്കന്‍ പ്രസിഡന്‍റ് എന്നിവരെയാണ് ട്വിറ്റര്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്നും ചൈനയുടെയും റാഡിക്കല്‍ ലെഫ്‌റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നുണപ്രചരണങ്ങള്‍ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് സെക്ഷന്‍ 230 റദ്ദാക്കണമെന്നും അതുവരെയ്‌ക്കും ഇത് നിയന്ത്രിക്കപ്പെടുമെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്‍റെ ട്വീറ്റുകളിലൊന്ന് ട്വിറ്റര്‍ നേരത്തെ സെന്‍സര്‍ ചെയ്‌തിരുന്നു. തുടര്‍ന്നാണ് ട്രംപിന്‍റെ അടുത്ത ആരോപണം. ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ട്രംപിന്‍റെ ട്വീറ്റിനെതിരെ ട്വിറ്ററിന്‍റെ നീക്കം. ട്വീറ്റ് മറച്ചുവച്ചെങ്കിലും ക്ലിക്ക് ചെയ്യുമ്പോള്‍ ട്വീറ്റ് കാണാന്‍ അവസരമുണ്ട്. പ്രതിഷേധക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്‍റെ ഓര്‍മ്മകളെ അപകീര്‍ത്തിപ്പെടുത്തുന്നു. ഗവര്‍ണര്‍ ടിം വാല്‍സുമായി സംസാരിച്ചെന്നും സൈന്യം കൂടെയുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്ത് പ്രതിസന്ധിയെയും നിയന്ത്രിക്കാമെന്ന് കരുതുന്നു. എപ്പോള്‍ ആക്രമണം ആരംഭിക്കുന്നുവോ അപ്പോള്‍ ഷൂട്ടിങ് ആരംഭിക്കുമെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. കറുത്ത വര്‍ഗക്കാരനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം.