വാഷിങ്ടണ്‍:തെക്കന്‍ ശാന്ത സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ്. തെക്കന്‍ പസഫിക്കിലെ ടോംഗോ ദ്വീപിലും ഹവായി ഉള്‍പ്പെടുന്ന യു.എസിന്‍റെ പടിഞ്ഞാറൻ തീരത്തുമാണ് ജാഗ്രത നിര്‍ദേശം. ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ് - ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്
തെക്കന്‍ ശാന്ത സമുദ്രത്തിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സുനാമി മുന്നറിയിപ്പ്
കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്
തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ അലാസ്‌ക, ഒറിഗോൺ, വാഷിങ്‌ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടോംഗോ രാജാവായ ടുപോ ആറാമനെ കൊട്ടാരത്തിൽ നിന്ന് പൊലീസും സൈനികരും ചേർന്ന് ഒഴിപ്പിയ്‌ക്കുകയുണ്ടായി.