അമേരിക്കൻ പൊലീസില്‍ പരിഷ്‌കരണം: ഉത്തരവിൽ ട്രംപ് ഇന്ന് ഒപ്പുവെക്കും - ഡൊണാൾഡ് ട്രംപ്
അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡ് പൊലീസിന്‍റെ ക്രൂരതയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നയങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ അമേരിക്കൻ ഭരണകൂടം ആരംഭിച്ചത്.
വാഷിങ്‌ടൺ: അമേരിക്കൻ പൊലീസില്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഇന്ന് ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ക്രമസമാധാനമാണ് ലക്ഷ്യം. അത് നീതിപൂർവ്വം സുരക്ഷിതമായി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നടപ്പാക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്ന ഉത്തരവ് തയ്യാറാക്കിയതായി ട്രംപ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡ് പൊലീസിന്‍റെ ക്രൂരതയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നയങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് ലോകത്താകമാനം നടക്കുന്നത്. അറ്റ്ലാന്‍റയിൽ പൊലീസുകാരൻ റെയ്‌ഷാർഡ് ബ്രൂക്‌സ് എന്ന 27 കാരനെ വെടിവച്ച് കൊന്നതിനെ തുടർന്ന് വീണ്ടും പ്രതിഷേധം ശക്തമായി.