കേരളം

kerala

ETV Bharat / international

ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ട്രംപ് - ഇറാന്‍ അമേരിക്ക സംഘര്‍ഷം

2015 ല്‍ ലോകശക്തികളുമായി ഒപ്പിട്ട ടെഹ്‌റാൻ ആണവ കരാറില്‍ നിന്ന് പിന്‍മാറിയതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസങ്ങളിലും ഇറാനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.

Iran will not have nuclear  Trump tweets on nuclear weapon  Trump on Iran's nuclear weapon  Iran's nuclear weapon  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  ഇറാന്‍ അമേരിക്ക സംഘര്‍ഷം  അമേരിക്ക
"ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ല " : പ്രകോപനങ്ങള്‍ ആവര്‍ത്തിച്ച് ട്രംപ്

By

Published : Jan 7, 2020, 3:55 AM IST

Updated : Jan 7, 2020, 7:27 AM IST

വാഷിംഗ്‌ടണ്‍ :അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനികമേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം ഉയര്‍ന്നു വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്‌താവനകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു. 2015 ല്‍ ലോകശക്തികളുമായി ഒപ്പിട്ട ടെഹ്‌റാൻ ആണവ കരാറില്‍ നിന്ന് പിന്‍മാറിയതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബാഗ്‌ദാദിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് . പിന്നാലെ അമേരിക്കയ്‌ക്കെതിരെ കടുത്ത നിലപാടുകള്‍ എടുക്കുമെന്നും തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും ഇറാനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. "അവര്‍ (ഇറാന്‍) ഇനിയും ആക്രമിച്ചാല്‍, അവര്‍ ഇതുവരെ നേരിട്ടതില്‍ വച്ച് എറ്റവും ശക്‌തമായ തിരച്ചടി നേരിടേണ്ടിവരും, രണ്ട് ട്രില്യണ്‍ ഡോളറാണ് സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങള്‍ നീക്കി വച്ചിരിരിക്കുന്നത്, പുതിയതും, മനോഹരവുമായി യുദ്ധോപകരണങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, ഇറാന്‍ ആക്രമണം നടത്തിയാല്‍ യാതൊരു മടിയും കൂടാതെ അവ ഞങ്ങള്‍ പ്രയോഗിക്കും" - ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ പ്രകോപനം തുടരുന്നതിനാല്‍ യുദ്ധഭീഷണിയിലാണ് പശ്ചിമേഷ്യന്‍ മേഖല.

Last Updated : Jan 7, 2020, 7:27 AM IST

ABOUT THE AUTHOR

...view details