വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തും. വെസ്റ്റ് പാം ബീച്ചിലാണ് അദ്ദേഹം സമ്മതിദാനവകാശം വിനിയോഗിക്കുന്നത്. വോട്ട് ചെയ്‌തതിന് ശേഷം നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രചരണ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ട്രംപ് ന്യൂയോര്‍ക്കില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് തന്‍റെ സ്ഥിര താമസവും വോട്ടര്‍ രജിസ്ട്രേഷനും മാറ്റിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിന് ഫ്‌ളോറിഡയില്‍ നിന്ന് 49.02 ശതമാനം വോട്ടാണ് ലഭിച്ചത്. എതിരാളിയായ ഡെമോക്രാറ്റിക് നേതാവ് ഹിലരി ക്ലിന്‍റണിന് 47.82 ശതമാനം വോട്ടാണ് ലഭിച്ചത്.
ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തും
വോട്ട് ചെയ്‌തതിന് ശേഷം നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്‌കോണ്‍സില്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രചരണ റാലിയില്‍ ട്രംപ് പങ്കെടുക്കും.
റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് പുറത്തുവിട്ട ഫലം പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ഫ്ലോറിഡയില്‍ നിലവില്‍ മുന്‍തൂക്കമുണ്ട്. 1.4 ശതമാനം പോയിന്‍റ് കൂടി 48.2 ശതമാനമാണ് മുന്‍തൂക്കം. അതേസമയം, ശനിയാഴ്‌ച പെന്‍സില്‍വാലിയില്‍ ജോ ബൈഡന്‍ പ്രചരണം നടത്തി. 2016ല്‍ ട്രംപിന് 48.18 ശതമാനം വോട്ടുകളുടെ പിന്‍ബലമാണ് ഇവിടെ ലഭിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പ്രകാരം 49 ശതമാനം പേരുടെ പിന്തുണയോടെ ബൈഡന്‍ മുന്‍പന്തിയിലാണ്. എന്നാല്‍ ട്രംപിന് 45 ശതമാനം പിന്തുണ മാത്രമേ ലഭിച്ചുള്ളുവെന്ന് ഹില്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
തെരഞ്ഞെടുപ്പിന് 10 ദിവസങ്ങള്‍ മാത്രം ശേഷിക്കെ 53.5 മില്ല്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ വോട്ടവകാശം വിനിയോഗിച്ച് കഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ പൗരന്മാരും മെയില്‍ വഴിയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.