ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവെച്ച സംഭവം; പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കെനോഷ സന്ദർശിക്കും
കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവെച്ച സംഭവത്തെ തുടർന്ന് നഗരത്തിൽ പ്രതിഷേധം ശക്തമാകുകയാണ്
വാഷിങ്ടൺ: കെനോഷയിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കെനോഷ സന്ദർശിക്കും. കറുത്ത വർഗക്കാരനായ ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവെച്ച സംഭവത്തെ തുടർന്ന് നഗരത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് സെപ്‌റ്റംബർ ഒന്നിന് ട്രംപ് കെനോഷ സന്ദർശിക്കുന്നത്. നിയമോദ്യോഗസ്ഥരുമായി ട്രംപ് ചർച്ച നടത്തുകയും പ്രതിഷേധത്തെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുകയും ചെയ്യും. കെനോഷ സന്ദർശിക്കാനിടയുണ്ടെന്ന് ടെക്‌സാസിലെ പരിപാടിയിൽ ട്രംപ് സൂചിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് വിസ്‌കോൻസിൽ ഗവർണർ ടോണി എവേഴ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.