വാഷിങ്ടൺ:കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്നും ഇന്ത്യ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉത്പാദന താവളങ്ങൾ മാറ്റുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആപ്പിൾ പോലുള്ള അമേരിക്കൻ കമ്പനികളുടെ നികുതി കുറയ്ക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കയിലെ കമ്പനികള്‍ക്ക് നികുതി കുറച്ച് ട്രംപ് - ആപ്പിൾ
ഉൽപാദന താവളങ്ങൾ യുഎസിൽ തന്നെ നിലനിർത്താൻ കമ്പനികൾക്ക് പ്രോത്സാഹനമാണ് നികുതി
ഉൽപാദന താവളങ്ങൾ യുഎസിൽ തന്നെ നിലനിർത്താൻ കമ്പനികൾക്ക് പ്രോത്സാഹനമാണ് നികുതി. ഫോക്സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ആപ്പിൾ കമ്പനിയുടെ 100 ശതമാനം ഉൽപ്പന്നവും അമേരിക്കയിലാണ്. ആപ്പിൾ കമ്പനി അവരുടെ ഉൽപാദനത്തിന്‍റെ പ്രധാന ഭാഗം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ്.
ചൈനീസ് നഗരമായ വുഹാനിൽ കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൈനയിൽ ഉൽപാദിപ്പിക്കുന്ന നിരവധി ടെക് കമ്പനികളുടെ വിതരണ ലൈനുകൾ തടസ്സപ്പെട്ടു. ആപ്പിൾ കമ്പനി പുറത്ത് ഉൽപന്നങ്ങൾ നിർമ്മിക്കുമ്പോൾ കൂടുതൽ നികുതി ഈടാക്കേണ്ടി വരും. കമ്പനിയുടെ ഉൽപാദനം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.