കേരളം

kerala

ETV Bharat / international

ട്രംപിന് കൊവിഡില്ലെന്ന് പരിശോധന ഫലം

ട്രംപിനൊപ്പം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപ് പരിശോധനക്ക് വിധേയനായത്.

By

Published : Mar 15, 2020, 11:41 AM IST

Donald Trump  US government  US coronavirus case  US Health Department  വൈറ്റ് ഹൗസ്  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  കൊവിഡ് 19  ട്രംപിന് കൊവിഡില്ലെന്ന് പരിശോധന ഫലം
ട്രംപിന് കൊവിഡില്ലെന്ന് പരിശോധന ഫലം

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് 19 ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ട്രംപിനൊപ്പം ഫ്‌ളോറിഡയില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ട്രംപ് പരിശോധനക്ക് വിധേയനായത്. പ്രസിഡന്‍റുമായും മറ്റ് ഉദ്യോഗസ്ഥരുമായും അടുത്ത് ഇടപഴകിയവരെ പരിശോധിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമ്പതിലേറെ പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. മൂവായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details