വാഷിങ്‌ടൺ: രാജ്യത്തെ സ്‌മാരകങ്ങളും പ്രതിമകളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയിലെ സ്‌മാരകങ്ങളും പ്രതിമകളും നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനുള്ള ഉത്തരവിൽ ഒപ്പുവക്കുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് കടുത്ത നടപടിയുണ്ടാകുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
സ്‌മാരകങ്ങളും പ്രതിമകളും സംരക്ഷിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ഡൊണാൾഡ് ട്രംപ് - വൈറ്റ് ഹൗസ്
അമേരിക്കയിലെ സ്‌മാരകങ്ങളും പ്രതിമകളും നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനുള്ള ഉത്തരവിൽ ഒപ്പുവക്കുകയാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് കടുത്ത നടപടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു
ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. വംശീയതക്കും പൊലീസ് ക്രൂരതയ്‌ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രകടനത്തിനിടയിൽ മുൻ പ്രസിഡന്‍റ് ആൻഡ്രൂ ജാക്‌സന്‍റെ പ്രതിമ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. 2003 ൽ പാസാക്കിയ വെറ്ററൻസ് മെമ്മോറിയൽ പ്രിസർവേഷൻ ആക്റ്റ് പ്രകാരം പ്രതിമ, സ്‌മാരകങ്ങൾ തുടങ്ങിയ പൊതു സ്വത്ത് നശിപ്പിക്കുന്നതിന് പിഴയും പത്ത് വർഷം വരെ തടവുമാണ് ശിക്ഷ. പുതിയ ഉത്തരവ് ഈ നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. പ്രതിഷേധക്കാർ ആൻഡ്രൂ ജാക്‌സന്‍റെ തകർച്ച പ്രതിമ തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സ്‌മാരകങ്ങൾ സംരക്ഷിക്കുന്നതിനായി വാഷിങ്‌ടണിൽ ദേശീയ സുരക്ഷാ സേനയെ നിയോഗിച്ചു.