കേരളം

kerala

ETV Bharat / international

യുഎസ്- താലിബാൻ സമാധാന കരാർ ഇന്ന് ഒപ്പിടും - അഫ്ഗാനിസ്ഥാൻ സർക്കാർ

കരാർ പ്രകാരം നിലവിൽ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന 12,000 മുതല്‍ 13,000 യുഎസ് സൈനികർ 135 ദിവസത്തിനുള്ളിൽ 8,600 ആയി കുറയും

US-Taliban deal  Afghan peace process  Mike Pompeo  Afghanistan government  യുഎസ് താലിബാൻ സമാധാന കരാർ  മൈക്ക് പോംപിയോ  അഫ്ഗാനിസ്ഥാൻ സർക്കാർ  സമാധാനത്തിനായി അഫ്ഗാൻ
യുഎസ്- താലിബാൻ സമാധാന കരാർ ഇന്ന് ഒപ്പിടും; യുഎസിനെ പ്രതിനിധീകരിക്കുന്നത് മൈക്ക് പോംപിയോ

By

Published : Feb 29, 2020, 12:46 PM IST

വാഷിങ്ടൺ:യുഎസ്- താലിബാൻ സമാധാന കരാർ ഒപ്പിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ അയക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിനും സമാധാനം പുലർത്തുന്നതുമാണ് കരാറിന്‍റെ ലക്ഷ്യം.

ഖത്തർ തലസ്ഥാനമായ ദോഹയിലാണ് നടക്കുന്ന ചടങ്ങിലാണ് കരാർ ഒപ്പിടുന്നത്. ഇതിൽ, വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ളതും ഘട്ടംഘട്ടമായി യുഎസ് സേനയെ പിൻ‌വലിക്കുന്നതും, അഫ്ഗാൻ അന്തർ ചർച്ചകൾ ആരംഭിക്കുന്നതും തീവ്രവാദത്തിനെതിരായ താലിബാന്‍റെ പ്രതിജ്ഞാബദ്ധതയുടെ സമയപരിധിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

താലിബാനും അഫ്ഗാനിസ്ഥാൻ സർക്കാരും പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമായി ജീവിക്കുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാനും സൈനികരെ പിൻവലിക്കാനും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ ട്രംപ് പറഞ്ഞിരുന്നു. മൈക്ക് പോംപിയോയ്ക്ക് പുറമെ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെറും അഫ്ഗാനിസ്ഥാൻ സർക്കാരുമായി സംയുക്ത കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് അറിയിച്ചു.

സമാധാനത്തിനായുള്ള ഈ നീക്കം അഫ്ഗാൻ ജനത രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടി പ്രയോജനപ്പെടുത്തണമെന്ന് ട്രംപ് പറഞ്ഞു. ഈ കരാർ പ്രകാരം, നിലവിൽ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന 12,000-13,000 യുഎസ് സൈനികർ 135 ദിവസത്തിനുള്ളിൽ 8,600 ആയി കുറയുമെന്നാണ് റിപ്പോർട്ട്. അതേസമയം എല്ലാ യുഎസ് സേനയുടെയും ആത്യന്തിക പിന്‍വലിയല്‍ തീരുമാനിക്കാനുണ്ട്.

ഫെബ്രുവരി 22 മുതൽ അഫ്ഗാനിസ്ഥാനിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന അക്രമങ്ങൾ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥയ്ക്ക് ഫെബ്രുവരി 29ന് താലിബാനുമായി കരാർ ഒപ്പിടുമെന്ന് വാഷിങ്ടൺ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. വാഷിങ്ടണും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ 2018ൽ ആരംഭിച്ചെങ്കിലും യുഎസ് സൈനികർക്ക് നേരെയുള്ള താലിബാൻ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ വർഷം അവസാനിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details