വാഷിങ്‌ടൺ: ഇന്ത്യയിലും ചൈനയിലും കൂടുതൽ പരിശോധനകൾ നടത്തിയാല്‍ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കാനാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയേക്കാൾ കൂടുതൽ കേസുകൾ ഇവിടങ്ങളില്‍ കണ്ടെത്താനാകുമെന്നും ട്രംപ് പറഞ്ഞു.
പരിശോധനകൾ വര്‍ധിപ്പിച്ചാല്‍ ഇന്ത്യയിലും ചൈനയിലും കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്താനാകുമെന്ന് ട്രംപ് - COVID-19 cases
ജോൺസ് ഹോപ്‌കിൻസ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് അമേരിക്കയിൽ 1.9 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 1,09,000 മരണങ്ങളും സംഭവിച്ചു.

20 ദശലക്ഷം കൊവിഡ് പരിശോധനകളാണ് അമേരിക്കയില്‍ നടത്തിയത്. ജർമനിയില്‍ നാല് ദശലക്ഷവും ദക്ഷിണ കൊറിയിയില്‍ മൂന്ന് ദശലക്ഷം പരിശോധനകളും നടത്തി. ജോൺസ് ഹോപ്‌കിൻസ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് അമേരിക്കയിൽ 1.9 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 1,09,000 മരണങ്ങളും സംഭവിച്ചു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യമായി അമേരിക്ക മാറി. അതേസമയം ഇന്ത്യയില്‍ 2,36,184 പേര്‍ക്കും ചൈനയില്‍ 84,177 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ ഇതുവരെ നാല് ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.