കേരളം

kerala

ETV Bharat / international

താന്‍ തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യത്തിന് ദൗർഭാഗ്യകരമെന്ന് ട്രംപ് - Donald Trump

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബിഡനോടായിരിക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗമായ ട്രംപ് മത്സരിക്കുക

 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് പാർട്ടി ജോ ബിഡൻ ജോർജ് ഫ്ലോയിഡ് കൊലപാതകം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് American president election Donald Trump Joe Biden
ട്രംപ്

By

Published : Jun 13, 2020, 7:59 PM IST

Updated : Jun 13, 2020, 8:07 PM IST

വാഷിംഗ്ടൺ: താൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യത്തെ സംബന്ധിച്ച് അത് ദൗര്‍ഭാഗ്യകാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്.നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ സ്വമനസാലെ ഓഫീസ് വിട്ടുപോകില്ലെന്നുള്ള ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ് .

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബിഡനോടായിരിക്കും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗമായ ട്രംപ് മത്സരിക്കുക. ഭരണത്തിൽ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കിയ ട്രംപ് കൊവിഡ്‌ രോഗവ്യാപനം, ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയാൽ കടുത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പൊലീസ് അതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് അമേരിക്കയിലുടനീളം അരങ്ങേറിയത്.

Last Updated : Jun 13, 2020, 8:07 PM IST

ABOUT THE AUTHOR

...view details