കേരളം

kerala

By

Published : Aug 5, 2020, 10:13 AM IST

ETV Bharat / international

ബെയ്‌റൂത്തിലെ സ്ഫോടനം ഭീകരാക്രമണമെന്ന് ഡൊണാൾഡ് ട്രംപ്

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച ട്രംപ് ലെബനനെ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്നും പറഞ്ഞു.

Donald Trump  Beirut attack  Lebanon  Lebanon’s civil war  Rafik Hariri  ബെയ്‌റൂട്ടിൽ ഉണ്ടായത് ഭീകരാക്രമണം: ഡൊണാൾഡ് ട്രംപ്  സ്‌ഫോടനം  ഡൊണാൾഡ് ട്രംപ്
സ്‌ഫോടനം

വാഷിങ്ങ്ടൺ:ബെയ്‌റൂത്തില്‍ 70 പേരോളം കൊല്ലപ്പെട്ട വൻ സ്‌ഫോടനം ഭീകരാക്രമണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സ്‌ഫോടനത്തിന്‍റെ കാരണം നിർണയിക്കപ്പെട്ടിട്ടില്ലെന്ന് ലെബനൻ അധികൃതർ നിർണയിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രസ്താവന. യുഎസ് സൈനിക മേധാവികൾ നൽകിയ വിവരമനുസരിച്ച് ലെബനണിൽ നടന്നത് അപകടമല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച ട്രംപ് ലെബനനെ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്നും പറഞ്ഞു.

സ്ഫോടനം തലസ്ഥാനത്തുടനീളമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. എന്നാൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം തുറമുഖത്തെ ഒരു വെയർഹൗസിൽ തീപിടിത്തമുണ്ടാകുകയും വളരെക്കാലം മുമ്പ് കപ്പലിൽ നിന്ന് കണ്ടുകെട്ടുകയും തുറമുഖത്ത് സൂക്ഷിക്കുകയും ചെയ്ത ഉയർന്ന സ്ഫോടനാത്മക വസ്തുക്കളിലേക്ക് തീ പടരുകയും ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി മേധാവി അബ്ബാസ് ഇബ്രാഹിം പറഞ്ഞു. മെറ്റീരിയൽ അമോണിയം നൈട്രേറ്റാണ് പൊട്ടിതെറിയുണ്ടാക്കിയതെന്ന് പ്രാദേശിക ടെലിവിഷൻ ചാനൽ എൽബിസി റിപ്പോർട്ട് ചെയ്തു.

നൈട്രേറ്റുകൾ ഉൾപ്പെടുന്ന സ്ഫോടനത്തിന് ശേഷം നൈട്രജൻ ഡൈ ഓക്സൈഡ് വാതകം പുറപ്പെടുവിക്കുമ്പോൾ ഉണ്ടാകുന്ന ഓറഞ്ച് നിറത്തിലുള്ള മേഘം പോലെയാണ് സ്ഫോടനം ദൃശ്യമായത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കൊവിഡ് നിയന്ത്രണങ്ങളിൽ നിന്നും ലെബനന്‍റെ സമ്പദ്‌വ്യവസ്ഥ തകർച്ച നേരിടുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായത്. പലർക്കും ജോലി നഷ്‌ടപ്പെട്ടു. അതേസമയം ഡോളറിനെതിരെ കറൻസി മൂല്യം ഇടിഞ്ഞതിനാൽ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്.

ABOUT THE AUTHOR

...view details