വാഷിങ്ടണ്‍: യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണ് ഇംപീച്ച്മെന്‍റ് എന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഡമോക്രാറ്റുകളുടെ നടപടി ഏകപക്ഷീയമാണെന്നും ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇംപീച്ച്മെന്‍റ് നാണംകെട്ട നടപടിയെന്ന് ട്രംപ്
ക്രിസ്‌മസ് റാലിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
നാണംകെട്ട നടപടിയെന്ന് ട്രംപ്
ഇംപീച്ച്മെന്‍റ് പ്രതിനിധി സഭയില്‍ സംവാദവും വോട്ടെടുപ്പും നടക്കുമ്പോള്‍ ട്രംപ് മിഷിഗണിലെ ബാറ്റില്‍ ക്രീക്കിലാണ്. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനൊപ്പം ക്രിസ്മസ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇംപീച്ച്മെന്‍റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്‍റാണ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്‍റെ 17മത് പ്രസിഡന്‍റായിരുന്ന ആന്‍ഡ്രു ജോണ്‍സണും ബില്‍ ക്ലിന്‍റണുമാണ് ഇതിന് മുമ്പ് ഇംപീച്ച് ചെയ്തവര്‍.
Last Updated : Dec 19, 2019, 10:14 AM IST