ടൊറോന്‍റോ: അമേരിക്കയിലെ സംഭവ വികാസങ്ങളെ പരിഭ്രാന്തിയോടെയാണ് കാണുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചും പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകം പ്രയോഗിച്ച സംഭവത്തിലും ട്രംപിനെ നേരിട്ട് വിമശിക്കുന്നത് പ്രധാനമന്ത്രി ഒഴിവാക്കി. കാനഡ കയറ്റുമതിയുടെ 75 ശതമാനത്തിനും അമേരിക്കയെ ആശ്രയിക്കുന്നതിനാൽ ട്രംപിനെ വിമർശിക്കാതിരിക്കാൻ ട്രൂഡോ വളരെക്കാലമായി ശ്രദ്ധിക്കാറുണ്ട്.
അമേരിക്കന്‍ പ്രക്ഷോഭം; ട്രംപിനെ വിമർശിക്കാതെ ജസ്റ്റിൻ ട്രൂഡോ - യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപd
കാനഡ കയറ്റുമതിയുടെ 75 ശതമാനത്തിനും അമേരിക്കയെ ആശ്രയിക്കുന്നതിനാൽ ട്രംപിനെ വിമർശിക്കാതിരിക്കാൻ ട്രൂഡോ വളരെക്കാലമായി ശ്രദ്ധിക്കാറുണ്ട്.

ജസ്റ്റിൻ ട്രൂഡോ
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നിന്ന് ലഫായെറ്റ് പാർക്കിലേക്ക് ആയിരക്കണക്കിന് ആളുകൾ നടത്തിയ സമാധാനപരവും നിയമപരവുമായ പ്രതിഷേധം പൊലീസ് ഇടപെട്ടതോടെ അക്രമാസക്തമായി. ഒരാഴ്ച മുമ്പ് മിനിയാപൊലിസിൽ ജോർജ് ഫ്ളോയിഡിനെ പൊലീസ് കൊന്നതിനെ തുടർന്നാണ് അമേരിക്കയിൽ പ്രതിഷേധം തുടങ്ങിയത്.
2018ൽ ക്യൂബെക്കിൽ നടന്ന ജി 7 മീറ്റിങിലൂടെ വാണിജ്യ ചർച്ചകളിൽ ഉയർന്ന് പ്രശ്നങ്ങൾക്ക് ശേഷം ട്രൂഡോയെ ദുർബലനെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കാറുകൾക്ക് തീരുവ ചുമത്തുകയും കാനഡയ്ക്ക് വാണിജ്യ വെല്ലുവിളി ഉയർത്തുകയും ചെയ്തു.