വാഷിങ്‌ടൺ:ഇറാന്‍ ചാരസംഘടനയായ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ ഉത്തരവിട്ടത് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്ന് പെന്‍റഗൺ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാഖ് വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയടക്കമുള്ള ഇറാന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ജനറല്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ മറ്റ് വിശദീകരണങ്ങളൊന്നും നൽകാതെ ട്രംപ് യുഎസ് ദേശീയപതാക ട്വീറ്റ് ചെയ്‌തിരുന്നു.
ഇറാഖിലെ ആക്രമണത്തിന് ഉത്തരവിട്ടത് വൈറ്റ് ഹൗസ്: പെന്‍റഗണ്‍ - പെന്‍റഗൺ
മറ്റ് വിശദീകരണങ്ങളൊന്നും നൽകാതെ യുഎസ് ദേശീയപതാക ട്വീറ്റ് ചെയ്‌ത് ട്രംപ്
![ഇറാഖിലെ ആക്രമണത്തിന് ഉത്തരവിട്ടത് വൈറ്റ് ഹൗസ്: പെന്‍റഗണ്‍ Pentagon US government Donald Trump Qasem Soleimani ഇറാന്‍ ഗാര്‍ഡ് തലവൻ പെന്‍റഗൺ ഖാസിം സുലൈമാനി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5577520-thumbnail-3x2-trump22.jpg)
ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സേവാനംഗങ്ങളെയും ആക്രമിക്കാനുള്ള പദ്ധതികൾ ഖാസിം സുലൈമാനി സജീവമായി വികസിപ്പിച്ചിരുന്നു. നൂറുകണക്കിന് അമേരിക്കൻ, സഖ്യസേനാംഗങ്ങളുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതിനും സുലൈമാനിയും അദ്ദേഹത്തിന്‍റെ സേനയും ഉത്തരവാദികളായിരുന്നുവെന്നും യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ അമേരിക്ക- ഇറാന്‍ - ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുകയാണ്. ഒരിട വേളക്ക് ശേഷം മധ്യേഷ്യ വീണ്ടും അശാന്തിയിലേക്ക് നീങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആക്രമണ വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറില്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരുന്നു.