വാഷിംഗ്ടൺ: 2022ൽ ജനപ്രതിനിധിസഭയിലെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2022ലെ തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
"2022ൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യാപക പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ അത്തരമൊരു തീരുമാനം താൻ എടുത്തിട്ടില്ല. പ്രചാരണങ്ങൾ തെറ്റാണെന്നും തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും", അമേരിക്കൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ നേതാവ് കെവിൻ മക്കാർത്തിയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും മുൻ അമേരിക്കൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു, 2022ന്‍റെ അവസാന പാദത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കൻ ഭൂരിപക്ഷം തിരിച്ചുപിടിച്ചാൽ, സ്പീക്കറാകാൻ എന്തുകൊണ്ടും യോഗന്യനാണ് മക്കാർത്തിയെന്നും ട്രംപ് പറഞ്ഞു.