വാഷിംഗ്‌ടണ്‍: കൊവിഡ് വാക്‌സിനെ ക്രിസ്‌മസ് അല്‍ഭുതമെന്ന് വിശേഷിപ്പിച്ച് പ്രസിഡന്‍റ് ട്രംപും ഭാര്യ മെലാനിയയും. ക്രിസ്‌മസ് ദിനത്തില്‍ രാജ്യത്തിന് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ വ്യാഴാഴ്‌ച പുറത്തിറക്കിയിരുന്നു. ഈ വഴിത്തിരവ് സാധ്യമാക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ഗവേഷകര്‍, തൊഴിലാളികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇത് ഒരു ക്രിസ്‌മസ് അല്‍ഭുതമാണെന്നും വീഡിയോയില്‍ പറയുന്നു. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിസ്‌മസ് ഈ വര്‍ഷം വ്യത്യസ്‌തമാണെന്നും ലോകം മഹാമാരിക്കെതിരെ പോരാടുകയാണെന്നും മെലാനിയ ട്രംപ് വീഡിയോയില്‍ പറയുന്നു. അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. വിദ്യാര്‍ഥികള്‍ വയോധികര്‍ക്കായി സാധനങ്ങള്‍ എത്തിക്കുന്നു. പരസ്‌പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി സമൂഹം പുതിയ വഴികള്‍ കണ്ടെത്തുന്നുവെന്നും വീഡിയോയില്‍ ഇരുവരും പങ്കുവെക്കുന്നു.
കൊവിഡ് വാക്‌സിനെ ക്രിസ്‌മസ് അല്‍ഭുതമെന്ന് വിശേഷിപ്പിച്ച് ട്രംപും ഭാര്യ മെലാനിയയും - ഡൊണാള്‍ഡ് ട്രംപ്
കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തി വഴിത്തിരവ് സാധ്യമാക്കാന്‍ ആശ്രാന്തം പരിശ്രമിച്ച ഗവേഷകര്‍, തൊഴിലാളികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇത് ഒരു ക്രിസ്‌മസ് അല്‍ഭുതമാണെന്നും വീഡിയോയില്‍ പ്രസിഡന്‍റ് ട്രംപും ഭാര്യ മെലാനിയയും പറയുന്നു.
കൊവിഡ് വാക്‌സിനെ ക്രിസ്‌മസ് അല്‍ഭുതമെന്ന് വിശേഷിപ്പിച്ച് ട്രംപും ഭാര്യ മെലാനിയയും
യുഎസില്‍ ഫൈസര്‍, മോഡോണ എന്നീ കൊവിഡ് വാക്‌സിനുകള്‍ക്കാണ് അടിയന്തരാനുമതി നല്‍കിയത്. യുഎസില്‍ ഇതുവരെ 18,649,350 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 329,022 പേര്‍ കൊവിഡ് മൂലം ഇതുവരെ രാജ്യത്ത് മരിച്ചു.