വാഷിങ്‌ടൺ:യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രസീലിൽ നിന്നും അമേരിക്കയിൽ എത്തുന്നവർക്കുള്ള യാത്രാവിലക്ക് പിൻവലിച്ച് ഡൊണാൾഡ് ട്രംപ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ വിലക്കാണ് ട്രംപ് പിന്‍വലിച്ചത് . എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിലക്ക് തുടരുകയാണ്.യൂറോപ്യൻ യൂണിയൻ, യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ബ്രസീൽ എന്നിവയ്ക്ക് ബാധകമായ നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയാണെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് പറഞ്ഞു. ഇത് ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
യാത്രാവിലക്ക് പിൻവലിച്ച് ട്രംപ്; നിയന്ത്രണം നീക്കില്ലെന്ന് ബൈഡൻ - ജോ ബൈഡൻ
യൂറോപ്യൻ യൂണിയൻ, യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, ബ്രസീൽ എന്നിവയ്ക്ക് ബാധകമായ നിയന്ത്രണങ്ങളാണ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചത് . പിന്നാലെ ബൈഡൻ എതിർപ്പുമായി രംഗത്തെത്തി
വിദേശ രാജ്യങ്ങളിലെ യാത്രാവിലക്ക് പിൻവലിച്ച് ഡൊണാൾഡ് ട്രംപ്; നിയന്ത്രണം നീക്കില്ലെന്ന് ബൈഡൻ
എന്നാൽ ട്രംപിന്‍റെ പ്രഖ്യാപനത്തിൽ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ എതിർപ്പ് പ്രകടിപ്പിച്ചു. മെഡിക്കൽ സംഘത്തിന്‍റെ നിർദേശപ്രകാരം നിയന്ത്രണങ്ങൾ നീക്കാൻ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്‍റെ പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കേണ്ട സമയമായില്ലെന്ന് ജെൻ സാകി കൂട്ടിച്ചേർത്തു.