ചരിത്രം കുറിച്ച ഒന്നാം ഉച്ചകോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്‍റ് കിങ് ജോങ് ഉന്നും രണ്ടാം കൂടിക്കാഴ്ച്ചക്ക് ഒരുങ്ങുന്നു. ഈ മാസം 27 ,28 തീയതികളിലായി വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോവിലാകും കൂടിക്കാഴ്ച്ചയെന്നാണ് സൂചന. യുഎസ് കോൺഗ്രസിലാണ് ട്രംപ് രണ്ടാം ഉച്ചകോടിയുടെ വിവരം പ്രഖ്യാപിച്ചത്.
ട്രംപ്-കിം രണ്ടാം ഉച്ചകോടി വിയറ്റ്നാമിൽ - ഉച്ചകോടി
കിമ്മുമായി നല്ല ബന്ധമാണ്, കൊറിയയുടെ മിസൈൽ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിർത്തിയിരിക്കുകയാണെന്നും ഉത്തരകൊറിയയുമായുള്ള ചർച്ച തന്‍റെ നേട്ടമെന്നും ട്രംപ്.
ഉത്തര കൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയക്ക് തുടക്കമിടാനുളള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ ഉണ്ടാവുക. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ആദ്യ ഉച്ചകോടിക്ക് ശേഷം ആണവ മിസൈൽ പരീക്ഷണങ്ങളൊന്നും ഉത്തര കൊറിയ നടത്തിയിട്ടില്ലെങ്കിലും കൈവശമുളള ആണവായുധ ശേഖരം നശിപ്പിക്കാൻ സമ്മതിച്ചിട്ടില്ല. കിമ്മുമായി നല്ല ബന്ധമാണ് കൊറിയയുടെ മിസൈൽ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിർത്തിയിരിക്കുകയാണെന്നും ഉത്തരകൊറിയയുമായുള്ള ചർച്ച തന്‍റെ നേട്ടമായും ട്രംപ് യുഎസ് കോൺഗ്രസിൽ പറഞ്ഞു. താൻ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ ഉത്തര കൊറിയയുമായി വലിയൊരു യുദ്ധത്തിലായിരുന്നേനെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.