കേരളം

kerala

ETV Bharat / international

വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് - അടിയന്തരാവസ്ഥ

അമേരിക്കയുടെ തലസ്ഥാന നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനം ഏറ്റെടുക്കുന്ന ദിനത്തില്‍ അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് നടപടി

Trump issues emergency declaration for inaugural  Trump  emergency declaration  biden  Wasington DC  വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്  വാഷിംഗ്ടണ്‍ ഡിസി  അടിയന്തരാവസ്ഥ  ട്രംപ്
വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

By

Published : Jan 12, 2021, 9:13 AM IST

വാഷിങ്ടണ്‍: അമേരിക്കയുടെ തലസ്ഥാന നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍റെ സ്ഥാനാരോഹണ ദിനത്തിന് മുന്നോടിയായാണ് നടപടി. പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനം ഏറ്റെടുക്കുന്ന ദിനത്തില്‍ അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ട്രംപ് അനുകൂലികള്‍ നഗരത്തില്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഈ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 24 വരെയാണ് വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക.

ABOUT THE AUTHOR

...view details