വാഷിങ്‌ടണ്‍:വടക്കുകിഴക്കൻ സിറിയയിൽ തുർക്കിയുടെ സൈനിക ആക്രമണത്തിൽ പ്രതിഷേധവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് . സിറിയയെ ആക്രമിക്കാൻ ശ്രമിച്ചാൽ തുർക്കിയുടെ സമ്പദ്‍വ്യവസ്ഥ തകർക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇതേ തുടർന്ന് തുർക്കി ഉദ്യോഗസ്ഥർക്കെതിരെ ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സ്റ്റീൽ നികുതി വര്‍ധിപ്പിച്ചു. തുര്‍ക്കിയുമായുള്ള 100 ബില്യൺ ഡോളറിന്‍റെ വ്യാപാര ഇടപാട് ചർച്ചകൾ അമേരിക്ക അവസാനിപ്പിച്ചെന്നും ട്രംപ് അറിയിച്ചു.
അപകടകരവും വിനാശകരവുമായ പാതയിലൂടെ തുർക്കി നേതാക്കൾ സഞ്ചരിക്കുകയാണെങ്കിൽ തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയെ വേഗത്തിൽ നശിപ്പിക്കാൻ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് തുര്‍ക്കിയെ ഓര്‍മപ്പെടുത്തി. ഏതു നിമിഷവും അമേരിക്ക തുര്‍ക്കിയിലെത്താമെന്നും ട്രംപ് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗന് മുന്നറിയിപ്പ് നല്‍കി.