കേരളം

kerala

ETV Bharat / international

ട്രംപിന് തിരിച്ചടി; ഇംപീച്ച്മെന്‍റ് പ്രമേയം ജുഡീഷ്യല്‍ കമ്മിറ്റി അംഗീകരിച്ചു - ഇംപീച്ച്മെന്‍റ്

41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ ഇരുപത്തിമൂന്ന് പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുകയായിരുന്നു. പതിനേഴുപേര്‍ പ്രമേയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു

Trump impeachment vote: What happens next?  ജുഡീഷ്യല്‍ കമ്മിറ്റി  ട്രംപിനെതിരായ ഇംപീച്ചമെന്‍റ്  ഇംപീച്ച്മെന്‍റ്  ഡൊണാള്‍ഡ് ട്രംപ്
ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് പ്രമേയം ജുഡീഷ്യല്‍ കമ്മിറ്റി അംഗീകരിച്ചു

By

Published : Dec 14, 2019, 10:09 AM IST

Updated : Dec 14, 2019, 11:40 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിച്ച് ജുഡീഷ്യറി കമ്മിറ്റി. കമ്മിറ്റില്‍ പ്രമേയത്തെ അനുകൂലിച്ചു കൊണ്ടാണ് വോട്ട് ചെയ്തത്. ഇത് ട്രംപിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. 41 അംഗ ജുഡീഷ്യല്‍ കമ്മിറ്റിയില്‍ 24 പേര്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

പ്രമേയം മുഴുവന്‍ അംഗ ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കുക എന്നതാണ് അടുത്ത പടി. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 സീറ്റും ഡെമോക്രാറ്റുകള്‍ക്കാണ്. 197 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും. ഇതോടെ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പാസാകുമെന്ന് ഉറപ്പായതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കൂ. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയാണുള്ളത്. ഇതിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷാ വിധി നടപ്പിലാക്കാം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്‍റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ചമെന്‍റ് നടപടികള്‍ നേരിടുന്നത്.

Last Updated : Dec 14, 2019, 11:40 AM IST

ABOUT THE AUTHOR

...view details