ഒബാമ പ്രാപ്‌തിയില്ലാത്ത പ്രസിഡന്‍റായിരുന്നുവെന്ന് ട്രംപ് - വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്രംപ്
കൊവിഡ് 19 ചെറുക്കുന്നതില്‍ യുഎസ് ഭരണകൂടത്തിന് പാളിച്ചകള്‍ പറ്റിയെന്ന് ഒബാമ വിമര്‍ശിച്ചിരുന്നു
വാഷിങ്‌ടണ്‍: യുഎസില്‍ കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ നിലവിലെ ഭരണകൂടത്തിന് പാളിച്ചകള്‍ പറ്റിയെന്ന മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്. ബരാക്ക് ഒബാമ ഒരു പ്രപ്‌തിയില്ലാത്ത പ്രസിഡന്‍റായിരുന്നുവെന്ന് ട്രംപ് തിരിച്ചടിച്ചു. ഞായറാഴ്‌ച ഓണ്‍ലൈനായി രാജ്യത്തെ ബിരുദധാരികളുമായി നടത്തിയ സംവാദത്തില്‍ കൊവിഡ് 19 ചെറുക്കുന്നതില്‍ ഭരണകൂടത്തിന് പാളിച്ചകള്‍ പറ്റിയെന്ന് ഒബാമ പറഞ്ഞിരുന്നു. യുഎസില്‍ എല്ലാം കൈവിട്ടുപോയെന്നും ഉത്തരവാദിത്വത്തിലിരുക്കുന്ന ഉദ്യോഗസ്ഥരൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഒബാമ പറഞ്ഞു. അതേസമയം നവംബറില്‍ വരാനിരിക്കുന്ന ഇലക്ഷന്‍റെ പ്രചരണാര്‍ഥമാണ് വിമര്‍ശനമെന്നും ആക്ഷേപമുണ്ട്. ആഗോളതലത്തില്‍ എറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് യുഎസിലാണ്. 1.4 മില്യണ്‍ കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. യുഎസില്‍ ഇതുവരെ 88,709 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.