വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് 19 ഗുരുതരാവസ്ഥ മറച്ചുപിടിക്കുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെന്നാരോപിച്ചാണ് ട്രംപ് ധനസഹായം നിര്‍ത്തിയത്. കൊവിഡ് മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ബോധവാന്മാരായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പങ്കിനെപ്പറ്റി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ തന്നെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സംഘടനയുടെ കെടുകാര്യസ്ഥതയെപ്പറ്റി വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി ഡൊണാള്‍ഡ് ട്രംപ് - ലോകരോഗ്യ സംഘടന
ചൈനയില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് 19 ഗുരുതരാവസ്ഥ മറച്ചുപിടിക്കുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെന്നാരോപിച്ചാണ് ട്രംപ് ധനസഹായം നിര്‍ത്തിയത്.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തി ഡൊണാള്‍ഡ് ട്രംപ്
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ അപകടം വരുത്തിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 25000 പേരാണ് കൊവിഡ് മൂലം അമേരിക്കയില്‍ മരിച്ചത്. 5,94,207 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ലോകമൊട്ടാകെ ഇതുവരെ 1.9 മില്ല്യണ്‍ ആളുകള്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,26,019 പേര് മരിക്കുകയും ചെയ്തു.