ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിൻ വികസനം വേഗത്തിലാക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പ്രശംസിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടും നിരവധി ശാസ്ത്രജ്ഞര്‍ വാക്‌സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ട്രംപിന്‍റെ പരാമർശം. ഈ വർഷാവസാനത്തോടെ വാക്‌സിൻ ലഭ്യമാവുമെന്നും വലിയ തോതിൽ വാക്‌സിൻ വിതരണം ചെയ്യാനാവുമെന്നുമാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്‌സിൻ വികസനം; ഇന്ത്യൻ ശാസ്‌ത്രജ്ഞരെ പ്രശംസിച്ച് ട്രംപ് - കൊവിഡ് വാക്സിൻ
ഈ വർഷാവസാനത്തോടെ വാക്‌സിൻ ലഭ്യമാവുമെന്നും വലിയ തോതിൽ വാക്‌സിൻ വിതരണം ചെയ്യാനാവുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു
ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടുമായി പങ്കാളിത്തമുള്ള ഇന്ത്യയിലെ പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒക്ടോബറോടെ വിപണിയിൽ കൊവിഡ് 19 വാക്‌സിൻ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറോടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ChAdOx1 എന്ന കൊവിഡ് 19 വാക്‌സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നു.ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഏപ്രിൽ അവസാനത്തോടെ മനുഷ്യരില്‍ ഈ വാക്‌സിൻ പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തെക്കുറിച്ചും ട്രംപ് ചൂണ്ടിക്കാട്ടി. ഒരു വാക്‌സിൻ വികസിപ്പിച്ചെടുത്ത് കഴിഞ്ഞാല്‍ അമേരിക്കൻ ജനതക്ക് അത് എത്രയും വേഗം വിതരണം ചെയ്യും. അതിനായി എല്ലാ വിമാനങ്ങളെയും ട്രക്കുകളെയും സൈനികരെയും യുഎസ് സർക്കാർ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷാവസാനത്തോടെ അമേരിക്കക്കാർക്ക് വിതരണം ചെയ്യാൻ 300 ദശലക്ഷം പ്രതിരോധ മരുന്ന് വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. നിര്‍മാണം നടക്കുന്നതില്‍ കുറഞ്ഞത് നാലോ അഞ്ചോ വാക്‌സിനുകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്നാണ് എൻഎഎച്ച് പറഞ്ഞു. അവയില്‍ ഒന്നോ രണ്ടോ എണ്ണത്തിന്‍റെ വലിയ തോതിലുള്ള പരീക്ഷണങ്ങഎൾ ജൂലൈ മാസത്തോടെ ആരംഭിക്കാനാണ് സാധ്യത.