വാഷിങ്ടണ്‍:യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കമായി. കാപിറ്റോള്‍ മന്ദിരത്തിന് നേരെയുണ്ടായ അക്രമത്തില്‍ ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.
ഇംപീച്ച്മെന്‍റ് നടപടികള്‍ നേരിട്ട് ട്രംപ് - trump out news
ഭരണ ഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന് മേല്‍ സമ്മര്‍ദം ശക്തമാണ്
ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനോട് ആവശ്യപെടുന്നതാണ് പ്രമേയം. പ്രസിഡന്‍റിന് തന്‍റെ ചുമതലകള്‍ തുടരാന്‍ സാധിക്കാതെ വരുമ്പോള്‍ വൈസ് പ്രസിഡന്‍റിനെ ആക്‌ടിങ് പ്രസിഡന്‍റിന്‍റെ അധികാരം നല്‍കുന്നതാണ് 25ാം ഭേദഗതി.
പ്രമേയം സഭയില്‍ ചര്‍ച്ചക്ക് വെച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശബ്‌ദവോട്ടോടെ തള്ളി. ഈ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പിലൂടെ തീരുമാനം എടുക്കും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രസിഡന്‍റിന് അധികാരം നഷ്‌ടമാകും.