വാഷിങ്ടണ്‍: ഇംപീച്ച്മെന്‍റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്‍ഡോണ്‍ സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം അടിയന്തരമായി തിരിച്ച് വിളിച്ചു. സോണ്‍ലാന്‍ഡ് തന്നെയാണ് തിരിച്ച് വിളിച്ച കാര്യം അറിയിച്ചത്. സെനറ്റില്‍ ഇംപീച്ച്മെന്‍റിൽ നിന്ന് ഒഴിവായതോടെ ഉദ്യേഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇംപീച്ച്‌മെന്‍റ് വിചാരണയിൽ സാക്ഷികളായ രണ്ട് പേരെ ട്രംപ് പുറത്താക്കി - അലക്‌സാണ്ടര്‍ വിന്‍ഡ്മാൻ
സെനറ്റില്‍ ഇംപീച്ച്മെന്‍റിൽ നിന്ന് ഒഴിവായതോടെ ഉദ്യേഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

ട്രംപ്
യുക്രൈനിലെ അമേരിക്കന്‍ സര്‍ക്കാറിന്‍റെ ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ വിന്‍ഡ്മാനേയും പുറത്താക്കിയിട്ടുണ്ട്. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്‍റ് വിചാരണയില്‍ നിന്ന് ഉപരിസഭയായ സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു.അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ ആരോപണങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്.