കേരളം

kerala

ETV Bharat / international

ക്രമസമാധാനപാലനത്തിന്‍റെ പ്രസിഡന്‍റെന്ന് സ്വയം വിശേഷിപ്പിച്ച് ട്രംപ്

രാജ്യത്തിനകത്തും പുറത്തും അരങ്ങേറുന്ന അസ്വസ്ഥതകൾക്കിടയിലാണ് സ്വയം പുകഴ്ത്തലുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്.

Trump declares he's president of law Donald Trump military police National Guard White House വാഷിങ്ടൺ ക്രമസമാധാനപാലനത്തിന്റെ പ്രസിഡന്റ്
'ക്രമസമാധാനപാലനത്തിന്റെ പ്രസിഡന്റ്' എന്ന് സ്വയം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്

By

Published : Jun 2, 2020, 10:10 AM IST

വാഷിങ്ടൺ : 'ക്രമസമാധാനപാലനത്തിന്‍റെ പ്രസിഡന്റ്' എന്ന് സ്വയം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്. രാജ്യത്തിനകത്തും പുറത്തും അരങ്ങേറുന്ന അസ്വസ്ഥതകൾക്കിടയിലാണ് സ്വയം പുകഴ്ത്തലുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഒപ്പം പ്രതിഷേധം തടയാൻ അമേരിക്കൻ സൈന്യത്തെ അമേരിക്കൻ നഗരങ്ങളിലേക്ക് വിന്യസിക്കുമെന്ന് താക്കീതും നൽകി. റോസ് ഗാർഡനിൽ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണിതെന്നും അത് സൂക്ഷിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും നിയമ നിർവ്വഹണത്തിനായി നാഷണൽ ഗാർഡ് സൈനികരെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details