കേരളം

kerala

ETV Bharat / international

ന്യൂയോർക്കിൽ ക്വാറന്‍റൈൻ പ്രഖ്യാപിക്കും: ട്രംപ് - Donald Trump

52000 കൊവിഡ് 19 പോസിറ്റീസ് കേസുകളും 700ൽ അധികം മരണവും ന്യൂയോർക്കിൽ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

Coronavirus  US government  US coronavirus cases  Donald Trump  ന്യൂയോർക്ക്
ട്രംപ്

By

Published : Mar 29, 2020, 10:19 AM IST

ന്യൂയോർക്ക്: കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലും ന്യൂജെഴ്‌സിയിലും ഏകാന്ത വാസത്തിന് ഉത്തരവിടാനെരുങ്ങി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറസ് ബാധ ഏറ്റവും കൂടുൽ റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ക്വാറന്‍റൈൻ ഏര്‍പ്പെടുത്താൻ ആലോചിക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു. 52000 കൊവിഡ് 19 പോസിറ്റീസ് കേസുകളാണ് ന്യൂയോർക്കിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 700ൽ അധികം മരണവും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

എന്നാൽ, ഇത്തരത്തിലൊരു തീരുമാനം ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ ഉള്ളത് അമേരിക്കയിലാണ്. ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details