വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന് ചുമതലപ്പെടുത്തിയ സർക്കാർ ദൗത്യസംഘത്തെിന്‍റെ ചുമതല വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന് നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറസ് പടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സെന്‍റേഴ്സ് ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്കിടയിൽ മാധ്യമങ്ങൾ ഭയം ജനിപ്പിക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ 60 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകള്‍.
കൊവിഡ് -19; അമേരിക്കന്‍ ദൗത്യസംഘത്തെിന്‍റെ ചുമതല മൈക്ക് പെന്‍സിന് - കൊവിഡ് -19
വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ മാധ്യമങ്ങൾ ഭയം ജനിപ്പിക്കുന്നുവെന്ന് ട്രംപ്.
കൊവിഡ് -19; അമേരിക്കന്‍ ദൗത്യസംഘത്തെിന്‍റെ ചുമതല മൈക്ക് പെന്‍സിന്
37 രാജ്യങ്ങളിലായി 80,000ത്തിലധികം ആളുകളെ വൈറസ് ബാധിച്ചു. 2,800 ൽ അധികം ആളുകൾ മരിക്കുകയും ചെയ്‌തു. യൂറോപ്പിലുടനീളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫ്രാൻസിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചു. ജർമ്മനി, ഗ്രീസ്, ഫ്രാൻസ്, ക്രൊയേഷ്യ, ഓസ്ട്രിയ, സ്വിറ്റ്സർലന്‍റ് എന്നിവിടങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.