കേരളം

kerala

ETV Bharat / international

മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വിസ നയത്തിൽ മാറ്റം വേണ്ടെന്ന് ട്രംപ് - ഒബാമ ഭരണകൂടം

2015ലെ ഒബാമ ഭരണകൂടത്തിന്‍റെ കീഴിൽ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരമാണ് എച്ച് -1 ബി വിസ കൈവശമുള്ളവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാൻ അമേരിക്കയിൽ അവസരം നൽകിയത്.

Trump admin urges US court not to block work permits to spouses of H1B visa-holders  business news  H1B visa-holders  Trump  US court  ബരാക് ഒബാമ  ട്രംപ്  വിസാ നയം  ഒബാമ ഭരണകൂടം  എച്ച് -1 ബി വിസ
മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ നയത്തിൽ മാറ്റം വേണ്ടെന്ന് ട്രംപ്

By

Published : May 7, 2020, 1:37 PM IST

വാഷിങ്ടൺ: ഒബാമ തുടക്കം കുറിച്ച വിസ നയം മാറ്റേണ്ടെന്ന് ഫെഡറൽ ജില്ലാ കോടതിക്ക് നിർദേശം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എച്ച് -1 ബി വിസ കൈവശമുള്ളവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന നയമാണ് ട്രംപ് പിന്തുടരാൻ നിർദേശം നൽകിയത്. എച്ച് -1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് അത് പങ്കാളിക്കും 21 വയസിന് താഴെയുള്ള കുട്ടികൾക്കും, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നൽകുന്നതാണ് എച്ച് -4 വിസ.

ഭൂരിഭാഗവും ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ് എച്ച് -1 ബി വിസ കൈവശമുള്ളവരിൽ ഉൾപ്പെടുന്നത്. 2015ലെ ഒബാമ ഭരണകൂടത്തിന്‍റെ കീഴിൽ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരമാണ് എച്ച് -1 ബി വിസ ഉള്ളവരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നൽകിയത്.

ABOUT THE AUTHOR

...view details