ടൊറന്‍റോയിൽ വെടിവയ്‌പ്; ഒരാൾ കൊല്ലപ്പെട്ടു - Toronto
സംഭവസ്ഥലത്ത് നിന്ന് ഒരു കാർ കണ്ടെത്തിയിട്ടുണ്ട്.
ടൊറന്‍റോയിൽ വെടിവയ്‌പ്
ഒട്ടാവ: കാനഡയിലെ ടൊറന്‍റോയിൽ ഉണ്ടായ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതിയെന്ന് സംശയിക്കുന്നയാൾ വെടി വച്ചതിന് ശേഷം രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെടിവയ്‌പിൽ സമീപത്തെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഒരു കാറും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.