വാഷിങ്ടൺ: യുഎസിലെ ടെനിസിയിൽ നാഷ്‍വൈലിലും സമീപപ്രദേശങ്ങളിലും ഇന്നലെ രാവിലെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 25 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്.
നാഷ് വില്ലലിലാണ് ചുഴലി കനത്ത നാശം വിതച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള മോഷണം തടയുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രദേശത്ത് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.