കേരളം

kerala

ETV Bharat / international

ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാകുമെന്ന് ബൈഡൻ - തുല്യത

വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയമാണിതെന്നും തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ബൈഡൻ

US Presidential elections  Biden  ബൈഡൻ  വംശീയത  തുല്യത  വാഷിങ്ടൻ
ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാകുമെന്ന് ബൈഡൻ

By

Published : Nov 8, 2020, 8:50 AM IST

Updated : Nov 8, 2020, 9:56 AM IST

വാഷിങ്ടൻ: തെരഞ്ഞെടുപ്പ് വിജയത്തിനു ജനങ്ങളോട് നന്ദി പറഞ്ഞ് ജോ ബൈഡന്‍. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാകുമെന്നും ബൈഡൻ. അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കും. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയമാണിതെന്നും ബൈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ബൈഡൻ പറഞ്ഞു. കൊവിഡ് മഹാമാരിയെ നേരിടാൻ ശാസ്‌ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് വോട്ടുചെയ്‌ത ജനതയുടെ നിരാശ മനസിലാക്കുന്നുവെന്നും ജോ ബൈഡന്‍.

ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡൻ്റാകുമെന്ന് ബൈഡൻ

അതേസമയം കമല ഹാരിസിനെയും ബൈഡൻ പ്രശംസിച്ചു. ഇതൊരു പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസിൻ്റെ പ്രതികരണം. അമേരിക്ക ജനാധിപത്യത്തിൻ്റെ അന്തസ് കാത്തുസൂക്ഷിച്ചു. മുറിവുണക്കുന്ന ഐക്യത്തിൻ്റെ വക്താവാണ് ബൈഡൻ. നാലുവർഷം ജനങ്ങൾ നീതിക്കും തുല്യതക്കും വേണ്ടി പോരാടി. തുല്യതക്കായുള്ള കറുത്തവർഗക്കാരായ സ്‌ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു.

Last Updated : Nov 8, 2020, 9:56 AM IST

ABOUT THE AUTHOR

...view details