വാഷിങ്‌ടൺ: മൃഗങ്ങളിലും കൊവിഡ് ബാധിക്കുന്നു. ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ നദിയ എന്ന പെൺകടുവക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു മൃഗത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. കടുവക്ക് നാല് വയസാണ്. കടുവയെ പരിചരിക്കുന്ന ജീവനക്കാരന് കൊവിഡ് ബാധ ഉണ്ടായിരുന്നതായും ഇയാളിൽ നിന്ന് കടുവക്ക് പകർന്നതാണെന്നും മൃഗശാല അധികൃതർ പറഞ്ഞു.
ആശങ്ക ഒഴിയുന്നില്ല; ബ്രോങ്ക്സ് മൃഗശാലയിൽ കടുവക്ക് കൊവിഡ് സ്ഥിരീകരിച്ചു
നാല് വയസുള്ള മലയൻ കടുവക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധയുള്ള മൃഗശാലയിലെ ജീവനക്കാരനിൽ നിന്നും വൈറസ് പടർന്നതാണെന്ന് മൃഗശാല അധികൃതർ.
ശ്വാസതടസവും ചുമയും നേരിട്ടതുമൂലം നദിയയുടെ സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു. തുടർന്ന് കൂടെയുള്ള അഞ്ച് കടുവകളെയും രോഗക്ഷണങ്ങൾ കാണിച്ചതുകൊണ്ട് പരിശോധനക്ക് വിധേയമാക്കി. എന്നാൽ മൃഗശാലയിലെ മറ്റ് മൃഗങ്ങൾക്കൊന്നും രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. രോഗം മൃഗങ്ങളിൽ എത്രമാത്രം അപകടമുണ്ടാക്കുമെന്ന് അറിയില്ലെന്നും എല്ലാ മൃഗങ്ങളെയും സൂഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. രോഗബാധയുള്ളവർ മൃഗങ്ങളുമായുള്ള സമ്പർക്കം കുറക്കണമെന്ന് യുഎസ് അഗ്രികൾച്ചർ നാഷണൽ വെറ്റിനറി സർവീസസ് മുന്നറിയിപ്പ് നൽകി.