വാഷിങ്‌ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും സ്‌ത്രീകളുടെ അവകാശം നേടിയെടുക്കുന്നതിനായും പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. പെന്‍സില്‍വാനിയ എവന്യൂയിലുള്ള ഫ്രീഡം പ്ലാസയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സാമൂഹിക മാറ്റത്തിനായി സ്‌ത്രീകളുടെ രാഷ്‌ട്രീയ ശക്തിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറയുന്നു. അവകാശലംഘനത്തിന് ഇരയായവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ റാലി ആരംഭിച്ചത്.
ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ - mission of Women's March
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും സ്‌ത്രീകളുടെ അവകാശം നേടിയെടുക്കുന്നതിനായും പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി
റാലിക്കിടയില്‍ ചിലിയില്‍ നിന്നുള്ള വനിത ഗായകരുടെ സംഘം എ റേപ്പിസ്റ്റ് ഇന്‍ യുവര്‍ പാത്ത് എന്ന ഫെമിനിസ്റ്റകളുടെ പ്രതിഷേധ ഗാനം അവതരിപ്പിച്ചു. ഒരു രാജ്യത്തിന്‍റെ ആത്മാവ് എന്നത് അവിടുത്തെ സ്‌ത്രീകളാണെന്നും അതുകൊണ്ട് തന്നെ ഇവിടുത്തെ സ്‌ത്രീകളും രാജ്യത്തിന്‍റെ ആത്മാവാകണമെന്നും സാമൂഹിക പ്രവര്‍ത്തക റെവറന്‍റ് ഷെറി ഡിക്കേര്‍സൺ പറഞ്ഞു. സ്‌ത്രീകൾ ഒരുമിച്ച് മുന്നിട്ടിറങ്ങിയാല്‍ രാജ്യത്തിനും ലോകത്തിനും തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് മനുഷ്യാവകാശ അഭിഭാഷകന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ് പറഞ്ഞു. സ്‌ത്രീകളുടെ അവകാശം മനുഷ്യാവകാശമാണെന്നും അതുകൊണ്ട് തന്നെ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവി തുറന്ന് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പ്രദേശങ്ങളിലെല്ലാം തന്നെ പൊലീസിനെ വിന്യസിച്ചിരുന്നു.