ബൊഗോട്ട: കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂഖിന്‍റെ ഭാര്യ മരിയ ജൂലിയാന റൂയിസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ജൂലിയാന റൂയിസ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതൽ പ്രസിഡന്‍റും ഭാര്യയും കൊവിഡ് പരിശോധന നടത്തിയിരുന്നു.
കൊളംബിയൻ പ്രസിഡന്‍റിന്‍റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു - മരിയ ജൂലിയാന റൂയിസ്
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മരിയ ജൂലിയാന റൂയിസ് നിരീക്ഷണത്തിൽ പ്രവേശിച്ചു
കൊളംബിയൻ പ്രസിഡന്‍റിന്‍റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു
വെള്ളപ്പൊക്ക ദുരിത ബാധിതരെ സന്ദർശിക്കാനായി മരിയ ജൂലിയാന റൂയിസ് കഴിഞ്ഞ ദിവസങ്ങളിൽ സാൻ ആൻഡ്രേസ്-പ്രൊവിഡനഷ്യ ദ്വീപുകൾ സന്ദർശിച്ചിരുന്നു. കൊളംബിയയിൽ ഇതുവരെ 1,262,494 കൊവിഡ് കേസുകളും 35,677 മരണവും സ്ഥിരീകരിച്ചു.