ന്യൂയോര്‍ക്ക്: അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇരുപത്തിയൊന്നുകാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു, 26 പേര്‍ക്ക് പരിക്കേറ്റു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാളസ് പ്രദേശത്തെ താമസക്കാരനായ പാട്രിക് ക്രൂഷ്യസ് എന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
ടെക്‌സാസില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു - gun attack
ടെക്‌സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രദേശിക സമയം രാവിലെ 10.30 നാണ് സംഭവം.
ടെക്‌സാസില്‍ വെടിവെപ്പ്
ടെക്സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രദേശിക സമയം രാവിലെ 10.30 നാണ് സംഭവം. സംഭവസമയം നിരവധി പേര്‍ സ്റ്റോറില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് എല്ലാവരും ചിതറി ഓടിയെങ്കിലും മുന്നില്‍ കണ്ടവര്‍ക്ക് നേരെ അക്രമി വെടി ഉതുര്‍ക്കുകയായിരുന്നു.
മരിച്ചവരില്‍ രണ്ടുവയസ്സുള്ള കുട്ടി മുതല്‍ എണ്‍മ്പത്തിരണ്ട് വയസ്സുള്ളവര്‍ വരെ ഉള്ളതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.