ടെക്‌സസ് : നഗരത്തിൽ നടന്ന വെടിവയ്‌പിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി യുഎസ് പൊലീസ് പറഞ്ഞു. ആറ് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ശനിയാഴ്‌ചയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ വെടിവയ്പ്പുണ്ടായത്. ട്രാഫിക് സ്റ്റോപ്പിൽ പൊലീസ് തടഞ്ഞ കാർ നിർത്താതെ പോകുകയും വാഹനത്തിലെ ഡ്രൈവർ വഴിനീളെ വെടിയുതിർക്കുകയുമായിരുന്നു. പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്ലാന്‍റിലുമാണ് അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവയ്പ്പിൽ ഒന്നരവയസുള്ള കുഞ്ഞും മൂന്ന് പൊലീസുകാരും ഉൾപ്പെടെ 21 പേർക്കാണ് പരുക്കേറ്റത്.
ടെക്‌സസിൽ വീണ്ടും വെടിവെയ്‌പ് : ഏഴ് പേർ മരിച്ചു - Texas
ആക്രമണകാരിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അയാളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു
ടെക്‌സസിൽ വീണ്ടും വെടിവെയ്‌പ് : ഏഴ് പേർ മരിച്ചു
ആരംഭത്തിൽ കൊലയാളി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും തന്‍റെ കാർ ഉപേക്ഷിച്ച് യുഎസ് തപാൽ വാഹനത്തിൽ യാത്ര തുടരുകയും ചെയ്‌തു. ഇതിന് ശേഷമാണ് അക്രമി ആളുകൾക്ക് നേരെയുള്ള വെടിവെയ്‌പ് ആരംഭിച്ചത്. പിന്നീട് ഇയാളെ പൊലീസ് കൊലപ്പെടുത്തി. ആക്രമണകാരിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അയാളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു . ടെക്‌സൻ നഗരമായ എൽ പാസോയിലെ 22 പേർ മരിച്ച വെടിവെയ്‌പ് കഴിഞ്ഞ് നാല് ആഴ്‌ചകൾക്കുശേഷമാണ് സംഭവം.