കമല ഹാരിസിന്‍റെ വസതിക്ക് സമീപം ആയുധങ്ങളുമായി ഒരാൾ അറസ്‌റ്റിൽ - യു.എസ് നേവൽ ഒബ്‌സർവേറ്ററി
തോക്ക്, വെടി മരുന്ന് തുടങ്ങിയവ ഇയാളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
![കമല ഹാരിസിന്‍റെ വസതിക്ക് സമീപം ആയുധങ്ങളുമായി ഒരാൾ അറസ്‌റ്റിൽ Washington DC Texas President Kamala Harris US Naval Observatory കമല ഹാരിസിന്‍റെ വസതിക്ക് സമീപം ആയുധങ്ങളുമായി ഒരാൾ അറസ്‌റ്റിൽ കമല ഹാരിസ് യു.എസ് നേവൽ ഒബ്‌സർവേറ്ററി ടെക്‌സസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11054018-thumbnail-3x2-arrest.jpg)
കമല ഹാരിസിന്‍റെ വസതിക്ക് സമീപം ആയുധങ്ങളുമായി ഒരാൾ അറസ്‌റ്റിൽ
വാഷിങ്‌ടൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയായ യു.എസ് നേവൽ ഒബ്‌സർവേറ്ററിക്ക് സമീപം ആയുധങ്ങളുമായെത്തിയ ഒരാൾ അറസ്‌റ്റിൽ. ടെക്‌സാസ് സ്വദേശി പോൾ മുറെയാണ് അറസ്‌റ്റിലായത്. തോക്ക്, വെടി മരുന്ന് തുടങ്ങിയവ ഇയാളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഇയാൾക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.