ടെക്‌സാസില്‍ കൊവിഡ് ബാധിതര്‍ ഒരു മില്ല്യണ്‍ കടന്നു - Texas
കൊവിഡ് ബാധിതര്‍ ഒരു മില്ല്യണിലധികം റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസിലെ ആദ്യ സംസ്ഥാനമാണ് ടെക്‌സാസ്.
വാഷിംഗ്‌ടണ്‍: യുഎസ് സംസ്ഥാനമായ ടെക്‌സാസില്‍ കൊവിഡ് ബാധിതര്‍ ഒരു മില്ല്യണ്‍ കടന്നു. കൊവിഡ് കേസുകള്‍ ഒരു മില്ല്യണിലധികം റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസിലെ ആദ്യ സംസ്ഥാനമാണ് ടെക്‌സാസ്. ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ടെക്‌സാസില്‍ 1,010,364 പേര്‍ക്ക് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കാലിഫോര്‍ണിയയില്‍ 989,432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 18,066 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. യുഎസില്‍ ആകെ ഇതുവരെ 10,2588,090 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. 239,695 ആണ് യുഎസിലെ മരണ നിരക്ക്.