ടെക്‌സസ്: ടെക്‌സസില്‍ സ്‌കൂള്‍ വിദ്യാർഥി വെടിയേറ്റ് മരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെലയർ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. ജില്ലാ അധികൃതര്‍ വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന് മൂന്നര മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയതായി സ്‌കൂൾ അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.
ടെക്‌സസില്‍ സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു; പ്രതി അറസ്റ്റില്‍ - വിദ്യാർഥിക്ക് വെടിയേറ്റു
ബെലയർ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്.
ടെക്‌സസില്‍ സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു; പ്രതി അറസ്റ്റില്‍
അതേസമയം സ്‌കൂൾ കെട്ടിടത്തിനുള്ളിലാണോ വെടിവെപ്പുണ്ടായത്, പ്രതി അതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണോ, പുറത്ത് നിന്നുള്ള ആളാണോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റ കുട്ടിയെ സ്‌കൂളില്‍ നിന്ന് ആശുപത്രിയിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.