കേരളം

kerala

ETV Bharat / international

കാ​ലി​ഫോ​ര്‍​ണി​യിൽ ഭൂചലനം; 6.4 തീവ്രത - ലോസ് ഏഞ്ചൽസ്

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. എന്നാൽ ആ​ള​പാ​യം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഭൂചലനം

By

Published : Jul 5, 2019, 8:41 AM IST

കാ​ലി​ഫോ​ര്‍​ണി​യ: തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ൽ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇന്നലെ രാവിലെയാണ് റിക്‌ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. എന്നാൽ ആ​ള​പാ​യം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ലോസ് ഏഞ്ചൽസിന് വ​ട​ക്കു​കി​ഴ​ക്കായി ഇനിയോ, സാൻ ബെർണാർഡിനോ, കെർൺ കൗണ്ടികൾ എന്നിവിടങ്ങളിലായാണ് രാവിലെ 10:33ന് ഭൂചലനം അനുഭവപ്പെട്ടത്. റി​ഡ്ഗെ​ക്ര​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു ഭൂചലനത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. റിഡ്‌ജ്ക്രസ്റ്റ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും മരണങ്ങൾ, ഗുരുതരമായ പരിക്കുകൾ, എന്നിവ സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ അറിയിച്ചു.

റിഡ്‌ജ്ക്രസ്റ്റ് റീജിയണൽ ആശുപത്രിയിൽ നിന്ന് രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സുവർ പറഞ്ഞു. 20 ഓളം രോഗികളെയാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details